Kerala
കോൺഗ്രസിൽ നിന്ന് രാജിവെക്കാനില്ലെന്ന് സരിൻ; ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണും

പാലക്കാട്ടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന പി സരിൻ ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണും. പാർട്ടി നേതൃത്വത്തിനെതിരെ കൂടുതൽ ആരോപണങ്ങൾ ഇന്നത്തെ വാർത്താ സമ്മേളനത്തിലുണ്ടാകും. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയാകും കൂടുതൽ വിമർശനങ്ങൾ
കോൺഗ്രസിൽ നിന്ന് രാജിവെക്കില്ലെന്ന നിലപാടാണ് സരിനുള്ളത്. പാർട്ടി തീരുമാനങ്ങളെ കുറിച്ച് തനിക്ക് പറയാനുള്ളത് ഇനിയും പറയും. തിരുത്തൽ ശക്തിയായി പൊതുസമൂഹത്തിൽ നിലനിൽക്കാനാണ് ശ്രമം
സരിനെതിരെ തിടുക്കപ്പെട്ട് കെപിസിസിയും നടപടി സ്വീകരിക്കില്ല. സരിൻ നടത്തിയ പ്രസ്താവനയിൽ അച്ചടക്ക ലംഘനമില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. സരിന്റെ തുടർ നീക്കങ്ങൾ നിരീക്ഷിച്ചതിന് ശേഷമാകും കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം