Kerala

തന്റേത് പ്രൊഫഷണൽ സൂയിസൈഡ്, ബ്യൂറോക്രസിയുടെ വീഴ്ച പരിഹരിക്കണം; മുഖ്യമന്ത്രി ഗുരുതുല്യനെന്നും ഡോ. ഹാരിസ്

താൻ നടത്തിയത് പ്രൊഫഷണൽ സൂയിസൈഡ് എന്ന് ഡോക്ടർ ഹാരിസ് ചിറയ്ക്കൽ. തനിക്കെതിരെ നടപടിയുണ്ടായാലും നിലപാട് തുടരും. താൻ മന്ത്രിയെയും മന്ത്രിസഭയെയും കുറ്റപ്പെടുത്തിയില്ല. ബ്യൂറോക്രസിയുടെ വീഴ്ച പരിഹരിക്കണം. പ്രശ്‌നങ്ങൾ പരിഹരിച്ചാലേ ആരോഗ്യമേഖല ഉയർച്ചയിലേക്ക് പോകുകയുള്ളുവെന്നും ഡോ. ഹാരിസ് പറഞ്ഞു

മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ വിഷമമില്ല. മുഖ്യമന്ത്രി ഗുരുതുല്യനാണ്. എല്ലാ വഴിയും അടഞ്ഞപ്പോഴാണ് തുറന്ന് പറഞ്ഞത്. ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിയതിൽ സംതൃപ്തനാണ്. സന്തോഷം തരുന്ന നിമിഷങ്ങളാണെന്നും ഡോക്ടർ ഹാരിസ് പറഞ്ഞു

ആരോഗ്യവകുപ്പോ സർക്കാരോ അല്ല. ആശുപത്രിയിലെ പ്രതിസന്ധിക്ക് കാരണം ഉദ്യോഗസ്ഥരാണ്. ഉപകരണത്തിന്റെ അഭാവം കഴിഞ്ഞദിവസംതന്നെ പരിഹരിച്ചു. രോഗികളുടെ ശസ്ത്രക്രിയ കഴിഞ്ഞു. ഇന്നോ നാളെയോ അവരെ ഡിസ്ചാർജ് ചെയ്യാൻ പറ്റും. ഉപകരണങ്ങളുടെ ക്ഷാമം നിലവിൽ ഉണ്ട്. വിദഗ്ധ സമിതിയോട് ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പരിഹാരത്തിനുള്ള പ്രതിവിധികൾ നിർദേശിച്ചിട്ടുണ്ട്. അതൊക്കെ നടപ്പിലാകണമെന്നും ഹാരിസ് പറഞ്ഞു

Related Articles

Back to top button
error: Content is protected !!