
മസ്‌കറ്റ്: പൊതുവില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ചില പ്രദേശങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും ഒമാന്‍ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വടക്ക് തെക്കന്‍ ബാത്തിന, ബുറൈമി, ദാഹിറ, ദാക്കിലിയ എന്നീ ഗവര്‍ണറേറ്റുകളിലാണ് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളത്. ഒമാന്‍ കടലിന്റെ തീരങ്ങളിലും ദോഫാര്‍, ബുറൈമി, ദാഹിറ, തെക്കന്‍ ഷര്‍ഖിയ, അല്‍ വുസ്ത തുടങ്ങിയ ഗവര്‍ണറേറ്റുകളിലും മൂടല്‍മഞ്ഞ് രൂപപ്പെടുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അഭ്യര്‍ഥിച്ചു.