Kerala

പശ്ചാത്താപമില്ല, ജിതിൻ മരിക്കാത്തതിൽ നിരാശയെന്നും ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി

എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി ഋതു ജയനെ തെളിവെടുപ്പിന് എത്തിച്ചു. കുറ്റകൃത്യം നടന്ന വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധം മുന്നിൽ കണ്ട് തെളിവെടുപ്പ് വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു.

കൂട്ടക്കൊലയിൽ പശ്ചാത്താപമില്ലെന്ന് പ്രതി പറഞ്ഞു. നിലവിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ജിതിൻ ബോസ് മരിക്കാത്തതിൽ പ്രയാസമുണ്ടെന്നും ഋതു ജയൻ പറഞ്ഞു. തെളിവെടുപ്പ് സമയത്ത് സ്വന്തം വീട്ടിലും കൂട്ടക്കൊല നടന്ന സ്ഥലത്തും യാതൊരു കൂസലുമില്ലാതെയാണ് പ്രതി ഇടപഴകിയത്.

ജിതിനെ ലക്ഷ്യമിട്ടാണ് മുഴുവൻ ആക്രമണവും നടത്തിയതെന്നാണ് മൊഴി. ജിതിൻ മരിക്കാത്തതിൽ നിരാശയുണ്ട്. ഈ കുടുംബത്തെയാകെ ഇല്ലാതാക്കാനായിരുന്നു ശ്രമമെന്നും ഇയാൾ പറഞ്ഞു. കൂട്ടക്കൊലപാതകത്തിൽ കുറ്റബോധമില്ലെന്ന് ഋതു ജയൻ നേരത്തെയും വ്യക്തമാക്കിയിരുന്നു. അവസരം ഒത്തു വന്നപ്പോൾ കൊന്നു എന്ന് ഋതു ജയൻ കസ്റ്റഡിയിൽ പോലീസിന് മൊഴി നൽകിയത്.

കൊലപ്പെടുത്തുക എന്ന ഉദ്യേശത്തോടെയാണ് താൻ ആക്രമണം നടത്തിയതെന്ന് ഋതു ജയൻ ആവർത്തിച്ചു. 2 ദിവസം മുൻപ് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി പ്രതി പറഞ്ഞു. എന്നാൽ അയൽവാസികൾ കൂടുതൽ പേർ ഉണ്ടായിരുന്നത് കൊണ്ടാണ് ആക്രമണം നടത്താതിരുന്നതെന്നാണ് ഋതു ജയന്റെ മൊഴി.

 

Related Articles

Back to top button
error: Content is protected !!