ചേന്ദമംഗലം കൂട്ടക്കൊല: കുറ്റപത്രം ഇന്ന് സമർപ്പിക്കും, ഋതുവിന് മാനസിക വിഭ്രാന്തിയില്ലെന്ന് പോലീസ്

എറണാകുളം പറവൂർ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസിൽ ഋതു ജയൻ മാത്രമാണ് പ്രതി. കഴിഞ്ഞ മാസം 15നാണ് ഋതു അയൽവീട്ടിൽ അതിക്രമിച്ച് കയറി മൂന്ന് പേരെ ഇരുമ്പ് വടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ, മകൾ വിനിഷ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ വിനിഷയുടെ ഭർത്താവ് ജിതിൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ഋതുവിന് മാനസികവിഭ്രാന്തിയില്ലെന്ന റിപ്പോർട്ട് പോലീസ് സമർപ്പിച്ചിട്ടുണ്ട്. നൂറിലധികം സാക്ഷികളെയും അമ്പതോളം അനുബന്ധ തെളിവുകളും ഉൾപ്പെടുത്തിയാണ് കുറ്റപത്രം
ക്രൂരകൃത്യത്തിന് ശേഷം പ്രതി പോലീസിൽ കീഴടങ്ങുകയായിരുന്നു. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളിൽ പ്രതിയുമാണ് ഋതു. 2021 മുതൽ ഇയാൾ പോലീസ് നിരീക്ഷണത്തിലാണ്. സംഭവത്തിൽ ഒരു മാസത്തിനുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ് പോലീസ്.