ചേന്ദമംഗലം കൂട്ടക്കൊല: പ്രതി ഋതുവിന്റെ വീട് നാട്ടുകാർ അടിച്ചു തകർത്തു, രണ്ട് പേർ പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി ഋതുവിന്റെ വീട്ട് നാട്ടുകാർ അടിച്ചു തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നാട്ടുകാരെ സ്ഥലത്ത് നിന്ന് പോലീസ് മാറ്റി. അയൽവാസികളായ മൂന്ന് പേരെ തലയ്ക്കടിച്ചു കൊന്ന ഋതുവിനെതിരെ നാട്ടുകാരിൽ നിന്ന് നേരത്തെ വലിയ പ്രതിഷേധം ഉയർന്നിരുന്നു
ഇതിനിടെയാണ് നാട്ടുകാരിൽ ചിലർ വീട് ആക്രമിച്ചത്. വീടിന്റെ മുൻ വശത്തെ സിറ്റൗട്ട് അടിച്ചു തകർത്തു. കസരേ അടക്കമുള്ള സാധനങ്ങളും തകർത്തു. വീടിന്റെ ജനൽ ചില്ലുകളും പൂർണമായും അടിച്ചു തകർത്തിട്ടുണ്ട്. ഋതുവിനെ കസ്റ്റഡിയിലെടുക്കാൻ ഇന്ന് അപേക്ഷ നൽകാനിരിക്കെയാണ് സംഭവം.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. ഋതു പിടിയിലായതിന് പിന്നാലെ ഇയാളുടെ മാതാപിതാക്കൾ ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. ആക്രമണം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.