Kerala
ചേന്ദമംഗലം കൂട്ടക്കൊല: കുറ്റപത്രം 15ന്, ഋതുവിന് മാനസിക പ്രശ്നമില്ലെന്ന് പോലീസ്
![](https://metrojournalonline.com/wp-content/uploads/2025/01/rithu-780x470.avif)
വടക്കൻ പറവൂർ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ചു കൊന്ന കേസിൽ കുറ്റപത്രം ഈ മാസം 15ന് സമർപ്പിക്കും. പ്രതിയായ ഋതുവിന് മാനസിക പ്രശ്നമില്ലെന്ന് പോലീസ് വ്യക്തമാക്കി. ലഹരിയിലിരിക്കെയല്ല പ്രതി കുറ്റകൃത്യം ചെയ്തതെന്നും പോലീസ് പറഞ്ഞിരുന്നു
ഇയാൾക്ക് മറ്റ് മാനസിക പ്രശ്നങ്ങളുമില്ല. കേസിൽ ഋതു മാത്രമാണ് പ്രതി. പേരപ്പാടം കാട്ടിപ്പറമ്പിൽ വേണു(69), ഭാര്യ ഉഷ(62), മകൾ വിനിഷ(32) എന്നിവരെയാണ് അയൽവാസിയായ ഋതു വീട്ടിൽ കയറി ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു കൊന്നത്.
ആക്രമണത്തിൽ വിനിഷയുടെ ഭർത്താവ് ജിതിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ജനുവരി 15നാണ് സംഭവം. കുറ്റപത്രത്തിൽ നൂറിലധികം സാക്ഷികളുണ്ട്. അമ്പതോളം അനുബന്ധ തെളിവുകളുമുണ്ട്.