Kerala

ചെന്താമര കോടതിയില്‍; എന്നെ നൂറ് വര്‍ഷത്തേക്ക് ശിക്ഷിക്കൂ…മൂന്ന് കൊലകളും ചെയ്തത് ഒറ്റക്ക്

നെന്മാറ ഇരട്ടകൊലക്കേസ് പ്രതി റിമാന്‍ഡില്‍

പോലീസിനെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയ നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് ചെയ്യാന്‍ ആലത്തൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിലെത്തിയ പ്രതി എല്ലാ കുറ്റങ്ങളും ഏറ്റെടുത്തു. താന്‍ ഒറ്റക്കാണ് മൂന്ന് കൊലകളും ചെയ്തതെന്നും അതില്‍ കുറ്റബോധമില്ലെന്നും വ്യക്തമാക്കിയ ചെന്താമര തന്നെ എത്രയും വേഗം ശിക്ഷിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.

നൂറുവര്‍ഷം തന്നെ ശിക്ഷിക്കൂവെന്നും മകളുടെയും മരുമകന്റെയും മുന്നില്‍ തല കാണിക്കാന്‍ പറ്റില്ലെന്നും ചെന്താമര കോടതിയില്‍ പറഞ്ഞു. പരുക്കുകള്‍ ഉണ്ടോയെന്ന് ജഡ്ജി ചോദിച്ചപ്പോഴാണ് ചെന്താമരയുടെ പരാമര്‍ശം. തന്ത്രപരമായ നീക്കത്തിനൊടുവിലാണ് നെന്മാറ ഇരട്ടക്കൊലപാതകത്തിലെ പ്രതി ചെന്താമരനെ ഇന്നലെ പൊലീസ് പിടികൂടിയത്. രാത്രി നെന്മാറ മാട്ടായിയില്‍ കൂട്ടതിരച്ചില്‍ നടന്ന സമയത്ത് തന്നെ പ്രതി പോലീസ് കസ്റ്റഡിയിലാവുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!