Kerala

ചെങ്ങന്നൂർ ഭാസ്‌കര കാരണവർ വധക്കേസ്; 14 വർഷത്തിന് ശേഷം ഷെറിൻ ജയിൽ മോചിതയാകുന്നു

ചെങ്ങന്നൂർ ഭാസ്‌കര കാരണവർ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഷെറിൻ ജയിൽ മോചിതയാകുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷാകാലയളവ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 14 വർഷം ശിക്ഷ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഇളവ് പരിഗണിച്ചത്

2009 നവംബർ ഏഴിനാണ് ചെറിയനാട് തുരുത്തിമേൽ കാരണവേഴ്‌സ് വില്ലയിൽ ഭാസ്‌കര കാരണവർ കൊല്ലപ്പെട്ടത്. കാരണവരുടെ മകന്റെ ഭാര്യയായിരുന്നു ഷെറിൻ. സ്വത്തിൽ നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഷെറിനും ആൺസുഹൃത്തും ചേർന്നാണ് കാരണവരെ കൊലപ്പെടുത്തിയയത്. കാരണവരുടെ ശാരീരിക വെല്ലുവിളികളുള്ള ഇളയ മകൻ ബിനു പീറ്ററിന്റെ ഭാര്യയായിരുന്നു ഷെറിൻ. ഓർക്കുട്ട്, മൊബൈൽ ഫോൺ വഴി ഷെറിന് നിരവധി പുരുഷ സുഹൃത്തുക്കളുണ്ടായിരുന്നു. ഷെറിന്റെ സ്വഭാവത്തെ കുറിച്ച് അറിവുണ്ടായിരുന്ന കാരണവർ സ്വത്തിലെ അവകാശത്തിൽ നിന്നും ഇവരെ ഒഴിവാക്കി

ഷെറിൻ പലരോടും പണം കടം വാങ്ങിയിട്ടുണ്ടായിരുന്നു. ഇതെല്ലാം വീട്ടിയത് കാരണവരാണ്. ഓർക്കുട്ട് വഴി പരിചയപ്പെട്ട ബാസിതാണ് കേസിലെ രണ്ടാം പ്രതി. ഷാനറു റഷീദ്, നിഥിൻ എന്നിവരും കേസിലെ പ്രതികളാണ്.

Related Articles

Back to top button
error: Content is protected !!