National

ചെന്നൈ-നാഗർകോവിൽ, ബംഗളൂരു-മധുര; ദക്ഷിണ റെയിൽവേക്ക് രണ്ട് വന്ദേഭാരത് സർവീസുകൾ കൂടി

ദക്ഷിണ റെയിൽവേക്ക് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ കൂടി. ചെന്നൈ എഗ്മോർ- നാഗർകോവിൽ, ബെംഗളൂരു കന്റോൺമെന്റ്- മധുര സർവീസുകളാണ് അനുവദിച്ചത്. സർവീസ് നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. റെഗുലർ സർവീസ് തിങ്കളാഴ്ച് മുതൽ നടത്തും.

പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസിലൂടെ 31ന് ഉദ്ഘാടനം ചെയ്യുമെന്നു ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ചെന്നൈ- നാഗർകോവിൽ വന്ദേഭാരതും ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ബെംഗളൂരു മധുര വന്ദേഭാരതും സർവീസ് നടത്തും. ഉദ്ഘാടനത്തിനായി സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും.

 

Related Articles

Back to top button