Kerala

പിവി അൻവറിന്റെ ആരോപണങ്ങൾക്കിടെ മുഖ്യമന്ത്രിയും എഡിജിപി അജിത് കുമാറും ഇന്ന് ഒരു വേദിയിൽ

എഡിജിപി എംആർ അജിത് കുമാറിനെതിരെ പിവി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങൾക്കിടെ മുഖ്യമന്ത്രിയും എഡിജിപിയും ഇന്ന് ഒരേ വേദിയിൽ എത്തും. കോട്ടയത്ത് നടക്കുന്ന പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് മുഖ്യമന്ത്രിയും എഡിജിപിയും ഒന്നിച്ച് പങ്കെടുക്കുന്നത്

ഭരണപക്ഷ എംഎൽഎ ഗുരുതര ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയോ എഡിജിപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അൻവറിന്റെ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകാതെ മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു. മുഖ്യമന്ത്രിക്കും എഡിജിപിക്കും പുറമെ ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

പിവി അൻവറിന്റെ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം ഇന്നുണ്ടായേക്കും. ഇന്റലിജൻസ് മേധാവിയെ കൊണ്ട് അന്വേഷണം നടത്തിയേക്കും. എഡിജിപി അജിത് കുമാറിനെ മാറ്റിനിർത്തി അന്വേഷണം നടത്തുമോ എന്ന കാര്യം നിർണായകമാകും.

Related Articles

Back to top button