ബ്രൂവറി അനുമതിയിൽ പിന്നോട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം: സിപിഐ നിലപാടില്ലാത്ത പാർട്ടിയായെന്ന് സതീശൻ

എലപ്പുള്ളി ബ്രൂവറി അനുമതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യപ്രതി പ്രഖ്യാപിച്ചതിനോട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത്തവണ സിപിഐ ആസ്ഥാനത്ത് പോയി പിണറായി അവരെ അപമാനിച്ചു. സാധാരണ എകെജി സെന്ററിൽ വിളിച്ചുവരുത്തിയാണ് അപമാനിക്കാറുള്ളത്. തീരുമാനങ്ങൾ മുഖ്യമന്ത്രി അടിച്ചേൽപ്പിക്കുകയാണ്
നിലപാടില്ലാത്ത പാർട്ടിയായി സിപിഐ മാറി. എലപ്പുള്ളിയിൽ മദ്യനിർമാണശാല പാടില്ല. മലമ്പുഴയിൽ വെള്ളമില്ല. വെള്ളം എത്ര വേണമെന്ന് ഇതുവരെ ഒയാസിസ് കമ്പനി പറഞ്ഞിട്ടില്ല. തെറ്റായ വഴിയിലൂടെയാണ് കമ്പനി വന്നത്. സിപിഐ എന്തിനാണ് കീഴടങ്ങിയത്. ആർജെഡിയുടെ എതിർപ്പും വിഫലമായി
കേരളം വ്യവസായ സൗഹൃദമെന്ന് വ്യവസായ മന്ത്രി പറഞ്ഞത് ഊതിവീർപ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ്. പെട്ടിക്കട, ബാർബർ ഷോപ് അടക്കം സംരംഭ പട്ടികയിലുണ്ട്. മാളുകളും ഓൺലൈൻ വ്യാപാരവും മൂലം കേരളത്തിൽ റീട്ടെയ്ൽ വ്യാപാരം തകർച്ചയിലാണ്. മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണെന്നും സതീശൻ പറഞ്ഞു