Kerala
ചിൽഡ്രൻസ് ഹോമിൽ കുട്ടിയെ തലക്ക് അടിച്ചു കൊലപ്പെടുത്തി
തൃശ്ശൂരിലെ ചിൽഡ്രൻസ് ഹോമിൽ കുട്ടിയെ തലക്ക് അടിച്ചു കൊലപ്പെടുത്തി. ഇരിങ്ങാലക്കുട സ്വദേശി അഭിഷേകാണ് കൊല്ലപ്പെട്ടത്. രാമവർമ്മപുരത്തെ ചിൽഡ്രൻസ് ഹോമിൽ ഇന്നലെ രാത്രി ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് ഇന്നു രാവിലെ വീണ്ടും തര്‍ക്കം ഉണ്ടായി.
അഭിഷേകിനെ ചിൽഡ്രൻസ് ഹോമിലെ തന്നെ അന്തേവാസിയായ 17കാരനാണ് ചുറ്റികകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ അഭിഷേകിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല