National

രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു; 55 മണിക്കൂറിന് ശേഷം കുട്ടിയെ പുറത്തെടുത്തു

രാജസ്ഥാനിലെ ധൗസയിൽ കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് കുട്ടി കുഴൽക്കിണറിൽ വീണത്. കാലിഘട്ട് ഗ്രാമത്തിലെ പാടശേഖരത്തിന് സമീപം കളിക്കുന്നതിനിടെയാണ് അഞ്ച് വയസുകാരൻ ആര്യൻ കുഴൽക്കിണറിൽ വീണത്. ഒരു മണിക്കൂറിനുള്ളിൽ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.

55 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയുടെ ജീവനറ്റ ശരീരം പുറത്തെടുത്തത്. കുട്ടി വീണ കുഴൽക്കിണറിന് സമാന്തരമായി ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് മറ്റൊരു കുഴി കുഴിച്ച് അഞ്ച് വയസുകാരനെ പുറത്തെത്തിക്കാൻ ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും ഒന്നിച്ചാണ് പ്രവർത്തിച്ചത്.

150 അടിയോളം കുഴിച്ച ശേഷം സംരക്ഷിത കവചവുമായി രക്ഷപ്രവർത്തകർ കുഴിയിലേക്ക് ഇറങ്ങുകയായിരുന്നു. രണ്ട് ദിവസം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിന് ഒടുവിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

Related Articles

Back to top button
error: Content is protected !!