Kerala

മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന ആവശ്യം സർക്കാർ തള്ളി. ജൂലൈ 7 ഞായറാഴ്ച തന്നെയായിരിക്കും അവധിയെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. വിവിധ മുസ്ലീം സംഘടനകൾ ശനിയാഴ്ച അല്ലെങ്കിൽ തിങ്കളാഴ്ച അവധി നൽകണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.

ജൂലൈ 7 ഞായറാഴ്ചയാണ് മുഹറം 10 ആയി കണക്കാക്കിയിരിക്കുന്നത്. എന്നാൽ, ഒരുവിഭാഗം ആളുകൾ ജൂലൈ 8 തിങ്കളാഴ്ചയാണ് മുഹറം 10 ആയി ആചരിക്കുന്നത്. ഇതേത്തുടർന്നാണ് അവധി തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യമുയർന്നത്. എന്നാൽ, ഈ ആവശ്യം പരിഗണിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.

 

അതേസമയം, ബാങ്കുകൾക്ക് ജൂലൈ 7-ന് ഞായറാഴ്ച അവധി ദിനമായതിനാൽ ജൂലൈ 8-ന് തിങ്കളാഴ്ച മുഹറം അവധി ആയിരിക്കുമെന്ന് നേരത്തെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഈ തീരുമാനം വ്യക്തമാക്കിയത്.

Related Articles

Back to top button
error: Content is protected !!