National

ചിന്നസ്വാമി സ്റ്റേഡിയം അപകടം: മരിച്ച 11 പേരെയും തിരിച്ചറിഞ്ഞു; മാപ്പ് ചോദിച്ച് ഡികെ ശിവകുമാർ

ഐ പി എൽ ജേതാക്കളായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിക്ടറി പരേഡിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. പൂർണ ചന്ദ്ര, ഭൂമിക്, പ്രജ്വൽ, ചിന്മയി ഷെട്ടി, സഹാന, അക്ഷത, ദിവ്യാംശി, ശിവ് ലിംഗ്, മനോജ്, ദേവി, ശ്രാവൺ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ 47 പേരും അപകടനില തരണം ചെയ്തു.

മരിച്ചവരിൽ എട്ട് പേർ ബംഗളൂരു സ്വദേശികളാണ്. 14 വയസുകാരി ദിവ്യാംശി അടക്കം അഞ്ച് സ്ത്രീകളും ആറ് പുരുഷൻമാരുമാണ് മരിച്ചത്. ശ്രാവൺ കർണാടക ചിന്താമണി സ്വദേശിയാണ്. ദേവി കോയമ്പത്തൂർ സ്വദേശിയാണ്. മനോജ് മംഗളൂരു സ്വദേശിയും.

ജനക്കൂട്ടത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് ദുരന്തത്തിൽ കലാശിച്ചതെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു. 5000 പോലീസുകാരെ വിന്യസിച്ചെങ്കിലും അത് പര്യാപ്തമായില്ല. സംഭവത്തിൽ മാപ്പ് ചോദിക്കുന്നതായും ഡികെ ശിവകുമാർ പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!