ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽജെപി എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ചിരാഗ് പാസ്വാൻ

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ലോക് ജനശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ. സംസ്ഥാനത്തിന്റെ മികച്ച ഭാവിക്കായി എല്ലാ സീറ്റുകളിലും സ്ഥാനാർഥിയെ നിർത്തും. താനും മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി കൂടിയായ ചിരാഗ് പാസ്വാൻ പറഞ്ഞു
ബിജെപി 243 നിയമസഭാ സീറ്റുകളിലും സ്ഥാനാർഥിയെ നിർത്തുമെന്നാണ് ചിരാഗ് പാസ്വാന്റെ പ്രഖ്യാപനം. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് താൻ വരുന്നത് തടയാൻ ആരെങ്കിലും ആലോചിക്കുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും ഛപ്രയിൽ നടന്ന നവ സങ്കൽപ് മഹാസഭാ വേദിയിൽ ചിരാഗ് പറഞ്ഞു
ചിരാഗ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് കുറേപ്പേർ ചോദിക്കുന്നുണ്ട്. അവരോടൊക്കെ ഞാൻ പറയുകയാണ്, ബിഹാറിന്റെ നല്ല ഭാവിക്ക് വേണ്ടി ഞാൻ മത്സരിക്കും. ബിഹാറിനെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു
നിതീഷ് കുമാറിനെ ലക്ഷ്യമിട്ടുള്ളതാണ് ചിരാഗിന്റെ വാക്കുകൾ. ദേശീയതലത്തിൽ ബിജെപിയുമായി സഖ്യത്തിലാണ് എൽജെപി എങ്കിലും സംസ്ഥാനത്ത് എൻഡിഎ സഖ്യത്തിനൊപ്പമില്ല. ബിഹാറിൽ പാർട്ടിയുടെ വേരുറപ്പിക്കുകയാണ് ചിരാഗിന്റെ ലക്ഷ്യം