Kerala

സിനിമാ, സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു; മരണം കരൾ രോഗത്തെ തുടർന്ന്

പ്രശസ്ത സിനിമാ, സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിലായിരുന്നു. നടൻ കിഷോർ സത്യയാണ് വിഷ്ണുപ്രസാദിന്റെ മരണവിവരം അറിയിച്ചത്.

നേരത്തെ വിഷ്ണുവിന്റെ ചികിത്സ സംബന്ധിച്ച വിവരങ്ങളും കിഷോർ സത്യ പറഞ്ഞിരുന്നു. ചികിത്സക്ക് 30 ലക്ഷത്തോളം ചെലവ് വരുമെന്നും സീരിയൽ ആർട്ടിസ്റ്റുകളുടെ സംഘടനയായ ആത്മയിൽ നിന്ന് നടന് സാമ്പത്തിക സഹായം നൽകുമെന്നും കിഷോർ സത്യ നേരത്തെ പറഞ്ഞിരുന്നു.

സിനിമകളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് പ്രേക്ഷകർക്ക് വിഷ്ണുപ്രസാദിനെ പരിചയം. വിനയൻ സംവിധാനം ചെയ്ത തമിഴ് ചിത്രം കാശിയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

Related Articles

Back to top button
error: Content is protected !!