Kerala

സിനിമാ നയം ഈ സർക്കാരിന്റെ കാലത്ത് തന്നെ രൂപീകരിക്കും; കരട് രണ്ട് മാസത്തിനുള്ളിലെന്ന് മന്ത്രി

ഈ സർക്കാരിന്റെ കാലത്ത് തന്നെ സിനിമ നയം രൂപീകരിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. രണ്ട് മാസത്തിനുള്ളിൽ തന്നെ സിനിമ നയത്തിന്റെ കരട് തയ്യാറാക്കും. മലയാള സിനിമയിലെ സ്ത്രീകൾ സുരക്ഷിതരാണ്. സിനിമയോടുള്ള താത്പര്യത്തോട് വരുന്ന ചിലരെ ചൂഷണം ചെയ്യുന്നുണ്ട്. അത്തരം ഒറ്റപ്പെട്ട സംഭവങ്ങളെ ഇല്ലാതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ത്രീ വരുന്നുണ്ടെങ്കിൽ പുരുഷൻമാർ മാറിക്കൊടുക്കണം. പുരുഷൻമാരേക്കാൾ മികച്ച രീതിയിൽ സ്ത്രീകൾ പ്രവർത്തിക്കും. സിനിമാ, സീരിയൽ മേഖലയിൽ വരുന്ന എല്ലാ സ്ത്രീകൾക്കും 100 ശതമാനം സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന നിയമ നിർമാണം നടത്തുമെന്നും മന്ത്രി പറഞ്ഞു

അതേസമയം സിനിമാ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള സിനിമാ കോൺക്ലേവ് തിരുവനന്തപുരത്ത് ആരംഭിച്ചു. നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ മുഖ്യമന്ത്രി പിണരായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button
error: Content is protected !!