Kerala
പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്നു; രാഷ്ട്രീയവൈരാഗ്യമെന്ന് സിപിഎം

പത്തനംതിട്ട പെരുന്നാട് മഠത്തുംമൂഴിയിൽ സിപിഎം, സിഐടിയു പ്രവർത്തകനായ യുവാവിനെ കുത്തിക്കൊന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ജിതിൻ(36) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയവൈരാഗ്യമെന്ന് സിപിഎം ആരോപിച്ചു
ആർഎസ്എസ് പ്രവർത്തകർ സംഘർഷത്തിനിടെ ജിതിനെ കുത്തുകയായിരുന്നുവെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. ആർഎസ്എസ് പ്രവർത്തകനായ വിഷ്ണുവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും രാജു എബ്രഹാം ആരോപിച്ചു
ജിതിന്റെ വയറിലും തുടയിലും ഗുരുതരമായ മുറിവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ജിതിന്റെ ബന്ധുവായ അനിലുമായി പ്രതികളായ മൂന്നു പേർക്ക് തർക്കം ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് പ്രതികൾ സംഘം ചേർന്നത്. സംഘർഷത്തിൽ മറ്റൊരു യുവാവിനും പരുക്കേറ്റിട്ടുണ്ട്.