Kerala
സിഐടിയു പ്രവർത്തകന്റെ കൊലപാതകം: മൂന്ന് പേർ കസ്റ്റഡിയിൽ, പ്രതി പട്ടികയിൽ എട്ട് പേർ

പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്ന സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. ഞായറാഴ്ച രാത്രി പത്ത് മണിയോടെ മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപത്തുണ്ടായ സംഘർഷത്തിലാണ് മാമ്പാറ സ്വദേശി ജിതിൻ(36) കൊല്ലപ്പെട്ടത്.
ജിതിനെ കൊലപ്പെടുത്തിയത് ബിജെപി, ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആരോപിച്ചിരുന്നു. എന്നാൽ ജിതിന്റെ കൊലപാതകം ബിജെപിയുടെ മുകളിൽ കെട്ടിവെക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നായിരുന്നു ബിജെപി ജില്ലാ പ്രസിഡന്റ് വിഎ സൂരജ് പ്രതികരിച്ചത്
എട്ട് പേരെയാണ് എഫ്‌ഐആറിൽ പ്രതി ചേർത്തിരിക്കുന്നത്. നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവരാണ് പ്രതികൾ.