Kerala
നെയ്യാറ്റിൻകരയിൽ ഉത്സവ ഘോഷയാത്രക്കിടെ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

നെയ്യാറ്റിൻകരയിൽ ക്ഷേത്രോത്സവത്തിന്റെ ഘോഷയാത്ര നടക്കുന്നതിനിടെ സംഘർഷം. ഒരാൾക്ക് സംഘർഷത്തിൽ കുത്തേറ്റു. അരംഗ മുഗൾ സ്വദേശി രാഹുലിനാണ്(29) കുത്തേറ്റത്.
ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമപുരം ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്ര നടക്കുന്നതിനിടെയാണ് സംഭവം. മദ്യപിച്ചെത്തിയ സംഘം തമ്മിലടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഒരാൾക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പുന്നക്കാട് ബിജു(49)വിനാണ് പരുക്കേറ്റത്. ഇയാളെ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.