Uncategorized

കശ്മീരിൽ മേഘവിസ്ഫോടനം; മിന്നൽ പ്രളയത്തിൽ 37 വീടുകൾ തകർന്നു

ശ്രീന​ഗർ: ജമ്മു കശ്മീരിലെ റമ്പാൻ ജില്ലയിൽ മേഘവിസ്ഫോടനം (Cloudburst). ഇന്നലെ രാത്രി പെയ്ത കനത്തമഴയിലും മിന്നൽ പ്രളയത്തിലും പ്രദേശത്തെ 37 വീടുകളാണ് തകർന്നത്. നിരവധി കന്നുകാലികളെയും കാണാതായിട്ടുണ്ട്. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് പ്രദേശത്ത് നിന്നും നിരവധി ആളുകളെ മാറ്റി മാർപ്പിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് അടച്ച ജമ്മു ശ്രീനഗർ ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്.

ജമു കാശ്മീർ
ജമു കാശ്മീർ

റാംബാൻ ജില്ലയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്. മഴയെ തുടർന്ന് എല്ലാ സ്‌കൂളുകളും അടച്ചിടാൻ നിർദ്ദേശിച്ചി​രിക്കുകയാണ്. കഴിഞ്ഞ 48 മണിക്കൂറായി കശ്മീർ താഴ്‌വരയിൽ കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്. അതേസമയം അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.

ജമു കാശ്മീർ
ജമു കാശ്മീർ

പ്രളയബാധിത പ്രദേശത്ത് നേരിട്ടെത്തി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സ്ഥിതിഗതികൾ വിലയിരുത്തി. പ്രളയബാധിതരെ എത്രയും പെട്ടന്ന് പുനരധിവസിപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പന്തിയാലിനടുത്തുള്ള ജമ്മു-ശ്രീനഗർ ദേശീയപാതയുടെ ഒരു ഭാഗവും ഡസൻ കണക്കിന് വീടുകളുമാണ് തകർന്നുത്. അതേസമയം നിരവധി ഗ്രാമങ്ങളിലേക്ക് രക്ഷാപ്രവർത്തകർ എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമാണ് നിലിവിൽ.

സെരി ബാഗ്ന ഗ്രാമത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്ന് പേർ മരിച്ചു. അഖിബ് അഹമ്മദ് (12), സഹോദരൻ മുഹമ്മദ് സാഖിബ് (10), അവരുടെ അയൽക്കാരൻ മുനി റാം (65) എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ഗ്രാമീണർക്ക് സർക്കാർ മിഡിൽ സ്കൂളിലാണ് അഭയം നൽകിയിട്ടുള്ളത്. ഭരണകൂടം റേഷൻ ഉൾപ്പെടെയുള്ള ആവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ആധികാരിക വിവര സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും കിംവദന്തികൾ പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്നും ഡെപ്യൂട്ടി കമ്മീഷണർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു

Related Articles

Back to top button
error: Content is protected !!