Kerala
സനാതന ധർമത്തെ അവഹേളിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിന്തിരിയണം: വി മുരളീധരൻ
സനാതന ധർമത്തെ അവഹേളിക്കുന്ന ശ്രമങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിന്തിരിയണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. മുഖ്യമന്ത്രി അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയരുത്. വിവാദ പ്രസ്താവന പിൻവലിക്കാത്ത മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഹിന്ദു സമൂഹത്തെ അവഹേളിക്കുകയാണ്.
സനാതന ധർമത്തെ അശ്ലീലം എന്ന് വിശേഷിപ്പിച്ച എംവി ഗോവിന്ദന് ഹൈന്ദവ വിശ്വാസങ്ങളോട് വെറുപ്പാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ദീപിക എഡിറ്റോറിയൽ വിഷയത്തിൽ പത്രം താൻ കണ്ടില്ലെന്നും എല്ലാ മാധ്യമങ്ങൾക്കും അവരുടേതായ അഭിപ്രായമുണ്ടെന്നും വി മുരളീധരൻ പറഞ്ഞു
ക്രൈസ്തവർക്കെതിരായ അക്രമം കുത്തനെ വർധിച്ചിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. ന്യൂനപക്ഷങ്ങൾക്കെതിരെ വെറുപ്പ് പടർത്തുന്നവർക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ടെന്നായിരുന്നു ദീപികയിലെ എഡിറ്റോറിയലിൽ പറഞ്ഞത്.