Gulf
റിയാദില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു

റിയാദ്: കഴിഞ്ഞ 28 വര്‍ഷമായി റിയാദില്‍ പ്ലംമ്പറായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് പയ്യാമ്പലത്ത് സംസ്‌കരിച്ചു. റിയാദിലെ സുവൈദിയില്‍ കഴിഞ്ഞുവരുന്നതിനിടെയായിരുന്നു ഹൃദയാഘാതത്താല്‍ മരിച്ച എടക്കാട് കുറുവ വായനശാലക്ക് സമീപത്തെ സരോജിനി നിവാസില്‍ സി എച്ച് ഉദയഭാനു ഭരതന്റെ(60) മൃതദേഹമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കോഴിക്കോട്ട് എത്തിച്ച് കണ്ണൂരില്‍ സംസ്‌കരിച്ചത്.
റിയാദിലെ ദരയ്യ ആശുപത്രിയില്‍വെച്ചായിരുന്നു മരണം. പരേതനായ സി എച്ച് ഭരതന്റേയും കെ പി സരോജിനിയുടെയും മകനാണ്. ഭാര്യ: ദീപ്തി. സഹോദരങ്ങള്‍: ലതിക, ജയകുമാര്‍, ശാലിനി, മധുസൂദനന്‍.