Kerala

ദേശീയപാത നിർമാണത്തിലെ അപകാത; നിതിൻ ഗഡ്ഗരിയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി

ദേശീയ പാത നിർമാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തും. ജൂൺ 3,4 തീയതികളിലാണ് കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നത്. ദേശീയ പാത നിർമാണത്തിലെ പാകപ്പിഴകൾ വലിയ രാഷ്ട്രീയ ചർച്ചകൾക് ഇടം പിടിച്ച സാഹചര്യത്തിലാണ് നിർണായക കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി ഡൽഹിയിലേക്ക് പോകുന്നത്.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്ര സഹായത്തെ കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായും മുഖ്യമന്ത്രി സംസാരിക്കും. മലപ്പുറം കൂരിയാട് ദേശീയപാത നിർമാണത്തിനിടെയുണ്ടായ തകർച്ചയിൽ നിർമാണ കമ്പനിയായ കെഎൻആർസി വീഴ്ച സമ്മതിച്ചിരുന്നു. കൂരിയാട് ദേശീയപാത ഡിസൈനിൽ പാളിച്ച വന്നെന്ന് കെഎൻആർ കൺസ്ട്രക്ഷൻസ് അധികൃതർ സമ്മതിച്ചു.

ദേശീയപാതയുടെ തകർച്ചയുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഹൈക്കോടതി നടത്തിയത്.ഞങ്ങളാണ് റോഡ് നിർമാണത്തിലെ വിദഗ്ധരെന്ന് നേരത്തെ ദേശീയപാത അതോറിറ്റി പറഞ്ഞതായും ഇപ്പോഴും അതെ ആത്മവിശ്വാസം ഉണ്ടോയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!