Kerala
മുഖ്യമന്ത്രിയുടെ സുരക്ഷ; പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ

വിവിധ പരിപാടികൾക്കായി പത്തനംതിട്ട ജില്ലയിൽ മുഖ്യമന്ത്രി തുടരുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പോലീസ്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അൻസാർ മുഹമ്മദ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നെജു മെഴുവേലി, കുമ്പഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി എന്നിവരെയാണ് കരുതൽ തടവിലാക്കിയത്.
ഡിവൈ എസ് പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. രണ്ടാം എൽ ഡി എഫ് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല അവലോകന യോഗം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി പത്തനംതിട്ടയിലെത്തിയത്.
രാവിലെ നടന്ന ഉദ്ഘാടനത്തിന് ശേഷം വിവിധ മേഖലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി സംവദിച്ചു