Kerala

സിഎൻ മോഹനൻ വീണ്ടും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയിൽ പത്ത് പുതുമുഖങ്ങൾ

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്ത് സിഎൻ മോഹനൻ തുടരും. പത്ത് പുതുമുഖങ്ങളെ ഉൾപ്പെടുത്തി 46 അംഗ ജില്ലാ കമ്മിറ്റിയെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ടുപോയതിൽ പാർട്ടിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് സമ്മേളനം വിലയിരുത്തി

പാർട്ടിയെ ഒറ്റുകൊടുക്കുന്നുവരോട് സമരസപ്പെടേണ്ടതില്ലെന്നാണ് നിലപാട്. കൂത്താട്ടുകുളം ഏരിയ കമ്മിറ്റിക്ക് വീഴ്ച പറ്റിയിട്ടില്ല. പാർട്ടിയെ പിന്നോട്ട് അടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഇത്തരത്തിൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു.

ജില്ലയിലെ പലനേതാക്കൾക്കും ഫോൺ മാനിയ ഉണ്ടെന്ന വിമർശനവും സമ്മേളനത്തിൽ ഉയർന്നു. ഘടകകക്ഷിയായ സിപിഐക്കെതിരെയും വിമർശനമുയർന്നു.

Related Articles

Back to top button
error: Content is protected !!