Kerala

ലീഗ് കോട്ടയായ മലപ്പുറത്ത് നിന്ന് വരുന്നത് കൊണ്ട് ഉശിര് കൂടും; സ്പീക്കർക്ക് മറുപടിയുമായി കെടി ജലീൽ

പ്രസംഗം നീണ്ടുപോയതിൽ നിയമസഭയിലെ ശാസനക്ക് പിന്നാലെ സ്പീക്കർ എഎൻ ഷംസീറിന് മറുപടിയുമായി കെടി ജലീൽ. സ്വകാര്യ സർവകലാശാല ബില്ലുമായി ബന്ധപ്പെട്ട് സഭയിൽ കാര്യങ്ങൾ പറഞ്ഞപ്പോൾ സമയം നീണ്ടുപോയത് ക്രിമിനൽ കുറ്റമായി ആർക്കെങ്കിലും തോന്നിയെങ്കിൽ സഹതപിക്കുകയേ നിർവാഹമുള്ളൂവെന്ന് സ്പീക്കറുടെ പേര് പരാമർശിക്കാതെ കെടി ജലീൽ പറഞ്ഞു

ലീഗ് കോട്ടയായ മലപ്പുറത്ത് നിന്ന് നിയമസഭയിൽ എത്തിയതു കൊണ്ട് അൽപ്പം ഉശിര് കൂടുമെന്നും കെടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തിങ്കളാഴ്ച സ്വകാര്യ സർവകലാശാലാ ബില്ലിന്റെ ചർച്ചക്കിടെയാണ് ജലീലിനോട് സ്പീക്കർ രൂക്ഷമായി പ്രതികരിച്ചത്.

കുറിപ്പിന്റെ പൂർണരൂപം

സ്വകാര്യ സർവകലാശാലാ ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് കഴിഞ്ഞ ദിവസം നിയമസഭയിൽ ചെയ്ത പ്രസംഗമാണ് താഴെ. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പറഞ്ഞു വന്നപ്പോൾ സമയം അൽപം നീണ്ടു പോയി. അതൊരു ക്രിമിനൽ കുറ്റമായി ആർക്കെങ്കിലും തോന്നിയെങ്കിൽ സഹതപിക്കുകയേ നിർവാഹമുള്ളൂ. ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ തുടർച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അൽപം ‘ഉശിര്” കൂടും. അത് പക്ഷെ, ‘മക്കയിൽ’ ഈന്തപ്പഴം വിൽക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല

 

Related Articles

Back to top button
error: Content is protected !!