Kerala

തിരുവനന്തപുരത്ത് പതിനാലുകാരന്റെ കൈ പൊലീസ് ഉദ്യോഗസ്ഥന്‍ തിരിച്ച് ഒടിച്ചതായി പരാതി

തിരുവനന്തപുരത്ത് പതിനാലുകാരന്റെ കൈ പൊലീസ് ഉദ്യോഗസ്ഥന്‍ തിരിച്ച് ഒടിച്ചതായി പരാതി. പാളയം കുന്ന് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയോടാണ് പൊലീസുകാരന്റെ ക്രൂരത.

എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ കാശിനാഥന്റെ കൈക്ക് പൊട്ടല്‍ ഉണ്ട്. സംഭവത്തില്‍ അയിരൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ രജിത്തിനെതിരെ ആണ് പരാതി. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛനെ കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ ആയിരുന്നു സംഭവം.

രാജേഷും അയല്‍വാസി വിജയമ്മയൂം തമ്മില്‍ വര്‍ഷങ്ങളായി വഴിതര്‍ക്കം നിലനിന്നിരുന്നു. അതിര്‍ത്തി പ്രശ്‌നവുമായി ബന്ധപ്പെട്ട് താന്‍ കെട്ടിയ വേലി വിജയമ്മയുടെ മരുമകന്‍ കൂടി ആയ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പൊളിച്ചു മാറ്റി എന്ന് രാജേഷും കുടുംബവും ആരോപിക്കുന്നു. ഇതേ തുടര്‍ന്ന് തര്‍ക്കം ഉണ്ടാവുകയും അയിരൂര്‍ പൊലീസ് എത്തി ഇരുകൂട്ടരോടും സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.

പക്ഷേ ഹാജരാവാന്‍ നിര്‍ദേശിച്ച സമയത്തിന് മുന്നേ പൊലീസ് സംഘം വീട്ടിലെത്തി രാജേഷിനെ കസ്റ്റഡിയില്‍ എടുത്തു. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ എസ്‌ഐ കുട്ടിയുടെ കൈ പിടിച്ച് തിരിച്ചു എന്നാണ് പരാതി. വേദന മാറാത്തതിനാല്‍ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ കുട്ടിയുടെ കയ്യില്‍ പൊട്ടല്‍ കണ്ടെത്തിയിട്ടുണ്ട്.

രാജേഷും അയല്‍വാസി വിജയമ്മയൂം തമ്മില്‍ വര്‍ഷങ്ങളായി വഴിതര്‍ക്കം നിലനിന്നിരുന്നു. അതിര്‍ത്തി പ്രശ്‌നവുമായി ബന്ധപ്പെട്ട് താന്‍ കെട്ടിയ വേലി വിജയമ്മയുടെ മരുമകന്‍ കൂടി ആയ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പൊളിച്ചു മാറ്റി എന്ന് രാജേഷും കുടുംബവും ആരോപിക്കുന്നു. ഇതേ തുടര്‍ന്ന് തര്‍ക്കം ഉണ്ടാവുകയും അയിരൂര്‍ പൊലീസ് എത്തി ഇരുകൂട്ടരോടും സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ ഹാജരാവാന്‍ നിര്‍ദേശിച്ച സമയത്തിന് മുന്നേ പൊലീസ് സംഘം വീട്ടിലെത്തി രാജേഷിനെ കസ്റ്റഡിയില്‍ എടുത്തു. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ എസ്‌ഐ കുട്ടിയുടെ കൈ പിടിച്ച് തിരിച്ചു എന്നാണ് പരാതി. വേദന മാറാത്തതിനാല്‍ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ കുട്ടിയുടെ കയ്യില്‍ പൊട്ടല്‍ കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!