Kerala
അഭിഭാഷകയെ അപമാനിച്ചെന്ന പരാതി; ഹൈക്കോടതിയിൽ ഇന്നും പ്രതിഷേധം തുടർന്നേക്കും

അഭിഭാഷകയെ അപമാനിച്ചെന്ന പരാതിയിൽ ജസ്റ്റിസ് എ ബദറുദ്ദീനെതിരെ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ പ്രതിഷേധം ഇന്നും തുടരും. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിന് മുന്നിൽ എ ബദറുദ്ദീൻ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇനി പ്രതിഷേധം തുടരരുതെന്ന് അഭിഭാഷക അസോസിയേഷൻ ഭാരവാഹികൾക്ക് കത്ത് നൽകിയിരുന്നു
എന്നാൽ തങ്ങളോട് കൂടിയാലോചിക്കാതെയാണ് തീരുമാനമെന്നും ജസ്റ്റിസ് ബദറുദ്ദീൻ തുറന്ന കോടതിയിൽ മാപ്പ് പറയണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഇന്ന് രാവിലെ ചേരുന്ന അഭിഭാഷക അസോസിയേഷൻ ജനറൽ ബോഡി യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമാകും
കേസിന് വേണ്ട ഹാജരായ വനിതാ അഭിഭാഷകയെ ജസ്റ്റിസ് ബദറുദ്ദീൻ വാക്കാൽ പരാമർശം നടത്തി അപമാനിച്ചെന്നാണ് ആരോപണം. ബദറുദ്ദീന്റെ കോടതി ബഹിഷ്കരിക്കുമെന്ന നിലപാടിലാണ് അഭിഭാഷകർ