അഞ്ജലിയുടെ പ്രണയം സംബന്ധിച്ച് തർക്കം; ഒടുവിൽ എരിഞ്ഞമർന്നത് മൂന്ന് ജീവനുകൾ

കോട്ടയം എരുമേലിയിൽ വീടിന് തീവെച്ച് ദമ്പതികളും മകളും മരിച്ച കേസിൽ പോസ്റ്റ്‌മോർട്ടം ഇന്ന്. മരിച്ച സത്യപാലൻ, ഭാര്യ സീതമ്മ, മകൾ അഞ്ജലി എന്നിവരുടെ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം ചെയ്യും. അഞ്ജലിയുടെ പ്രണയബന്ധം സംബന്ധിച്ച തർക്കത്തിന് പിന്നാലെയാണ് ദാരുണ സംഭവം
ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച സത്യപാലന്റെ മകൻ അഖിലേഷിന് പൊള്ളലേറ്റിട്ടുണ്ട്. യുവാവ് ചികിത്സയിലാണ്. സത്യപാലൻ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിന്റെ ഉടമയാണ്. ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവാവും അഞ്ജലിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ സത്യപാലനും സീതമ്മക്കും ഈ ബന്ധത്തിൽ താത്പര്യമുണ്ടായിരുന്നില്ല
ഇന്നലെ യുവാവ് വീട്ടിലെത്തി അഞ്ജലിയെ വിവാഹം ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ടു. യുവാവും ബന്ധുക്കളും മടങ്ങിയ ശേഷം അഞ്ജലിയും മാതാപിതാക്കളും തമ്മിൽ തർക്കമുണ്ടായി. ഈ സമയത്ത് സീതമ്മ പെട്രൊളിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സത്യപാലനും അഞ്ജലിക്കും പൊള്ളലേറ്റത്
ശ്രീജ സംഭവസ്ഥലത്ത് വെച്ചും സത്യപാലനും അഞ്ജലിയും ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ഇരുപത് ശതമാനത്തോളം പൊള്ളലേറ്റ അഖിലേഷ് ചികിത്സയിലാണ്. അഖിലേഷിന്റെ മൊഴിയെടുക്കുന്നതോടെ കേസിൽ വ്യക്തതയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.