Kerala
താനൂരിൽ രണ്ട് പ്ലസ് ടു വിദ്യാർഥിനികളെ കാണാതായതായി പരാതി

മലപ്പുറം താനൂരിൽ രണ്ട് പ്ലസ് ടു വിദ്യാർഥിനികളെ കാണാതായതായി പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനികളായ അശ്വതി, ഫാത്തിമ ഷഹദ എന്നിവരെയാണ് കാണാതായത്.
ഇന്നലെ പരീക്ഷ എഴുതാൻ പോയ വിദ്യാർഥികൾ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് പരാതി.
ഇരുവരും ഇന്നലെ പരീക്ഷ എഴുതിയിരുന്നില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.