മുണ്ടക്കൈ–ചൂരൽമല പുനരധിവാസത്തിന് സമഗ്ര പദ്ധതി; ടൗൺഷിപ്പിൽ നിർമിക്കുന്ന വീടൊന്നിന് 20 ലക്ഷം രൂപ നിശ്ചയിച്ചു

തിരുവനന്തപുരം: മുണ്ടക്കൈ–ചൂരൽമല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ടൗൺഷിപ്പിൽ നിർമിക്കുന്ന വീടൊന്നിന് 20 ലക്ഷം രൂപ നിശ്ചയിച്ചു. ഗുണഭോക്താക്കൾക്ക് ഭൂമി പതിച്ചുനൽകുന്നതിന് വരുമാനപരിധി കണക്കാക്കില്ല. ദുരന്തബാധിതർക്ക് നിലവിൽ അനുവദിച്ചിട്ടുള്ള 300 രൂപ ബത്ത അതേ വ്യവസ്ഥയിൽ തുടർന്നും അനുവദിക്കും. ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ സ്റ്റേറ്റ് എംപവേർഡ് കമ്മിറ്റിയെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.
മന്ത്രിസഭായോഗ തീരുമാനങ്ങൾ
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം
വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുത്തു. നോ-ഗോ സോണിന് പുറത്തായി സ്ഥിതി ചെയ്യുന്ന ദുരന്തം കാരണം ഒറ്റപ്പെട്ടു പോകുന്ന വീടുകളെ ഉൾപ്പെടുത്തിയിട്ടുളള കരട് ഫേസ് 2 B ലിസ്റ്റ്, നോ-ഗോ സോണിന്റെ പരിധിയിൽ നിന്ന് 50 മീറ്ററിനുള്ളിൽ പൂർണമായി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിലുള്ള വീടുകൾ മാത്രം പരിഗണിച്ചുകൊണ്ട് തിട്ടപ്പെടുത്താൻ വയനാട് ജില്ലാകളക്ടർക്ക് നിർദേശം നൽകും.
വയനാട് ജില്ലാ കളക്ടർ തയ്യാറാക്കിയ ദുരന്ത ബാധിത കുടുംബങ്ങളുടെ ലിസ്റ്റ് 430ല്‍ അധികരിക്കാത്തതിനാലും സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിന് പുറത്ത് താമസിക്കുവാൻ ആഗ്രഹിക്കുന്ന ഉരുൾപൊട്ടൽ ബാധിത കുടുംബങ്ങൾക്ക് അനുവദിക്കുന്ന 15 ലക്ഷം രൂപയ്ക്ക് അര്‍ഹരായ ഗുണഭോക്താക്കളും ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടും എന്നതിനാലും പുനരധിവാസത്തിനായി ആദ്യഘടത്തില്‍ എൽസ്റ്റോൺ എസ്റ്റേറ്റ് മാത്രമായി ഏറ്റെടുക്കും. ഗുണഭോക്താക്കൾക്ക് വീട് നൽകുന്നതിനായി 7 സെന്റ് ഭൂമി വീതമുള്ള പ്ലോട്ടായി പുനഃ ക്രമീകരിക്കും. വയനാട് മാതൃകാ ടൗൺഷിപ്പിലെ ഭൂമി പതിവ് വിഷയവുമായി ബന്ധപ്പെട്ട നിർദേശങ്ങളും അംഗീകരിച്ചു.
നാല് ശതമാനം വെയിറ്റേജ് അനുവദിക്കും.
ഹൈസ്കൂൾ തലത്തിലോ ഹയർസെക്കണ്ടറിതലത്തിലോ രണ്ടു വർഷം ട്രെയിനിംഗ് പൂർത്തിയാക്കുകയും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകൾക്ക് മൂന്ന് ശതമാനം വെയിറ്റേജ് ലഭിക്കും. ഹൈസ്കൂൾ തലത്തിലോ ഹയർസെക്കണ്ടറി തലത്തിലോ രണ്ടു വർഷം ട്രെയിനിംഗ് പൂർത്തിയാക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകൾക്ക് രണ്ട് ശതമാനമാണ് വെയിറ്റേജ് ലഭിക്കുക.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കുന്നത് പരിശോധിക്കാന്‍ തീരുമാനിച്ചു.
സ്റ്റാഫ് പാറ്റേണ്‍ അംഗീകരിച്ചു
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍റെയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളുടെയും അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലേക്കും ടെക്നിക്കല്‍ തസ്തികകളിലേക്കുമുള്ള സ്റ്റാഫ് പാറ്റേണ്‍ അംഗീകരിച്ചു. ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന് സ്വന്തമായുള്ള വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് ഡ്രൈവര്‍മാരെ പുനര്‍വിന്യസിക്കും.
Work” എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട 3,75,13,015 രൂപയുടെ ടെണ്ടർ അംഗീകരിച്ചു. കൊല്ലം ജില്ലയിലെ GENERAL-RP/2023-24/ Strengthening and upgradation of Paravoor – Kalakkodu,(0/000- 3/660), Maniyamkulam Kuttoor (0/000-1/705), Paravoor-Thoppil landing road (0/000-2/810) എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട 4,96,56,489 രൂപയുടെ ടെണ്ടർ അംഗീകരിച്ചു. കൊല്ലം ജില്ലയിലെ ചിറയിൽതോടിനു കുറുകെ കൊന്നയിൽ കടവ് പാലം നിർമ്മാണത്തിന്റെ ബാലൻസ് പ്രവൃത്തിയുമായി ബന്ധപ്പെട്ട 20,20,66,066 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.
ആലപ്പുഴ ജില്ലയിലെ “KIIFB-Improvements to Kaithavana Pazhayanadakkavu-Ambalappuzha Vadakkenada Road in Alappuzha District Balance Work-General Civil Work.” എന്ന പ്രവൃത്തിക്ക് 1,94,40,825 രൂപയുടെ ടെണ്ടർ അംഗീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ അരുവിക്കര മണ്ഡലത്തിലെ പട്ടംകുളിച്ചപ്പാറ, മീനാങ്കൽ എന്നീ സഥലങ്ങളെ ബന്ധിപ്പിക്കുന്ന പന്നിക്കുഴി പാലം നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് 5,37,80,783 രൂപയുടെ ടെണ്ടർ അംഗീകരിച്ചു. കരുമാളൂർ, കുന്നുകര പഞ്ചായത്തുകളിൽ കുടിവെള്ള വിതരണ പദ്ധതി കിഫ്ബി പ്രവൃത്തിയിൽ ഘട്ടം I – പാക്കേജ് III -ൽ ഉൾപ്പെടുത്തി, യുസി കോളേജിൽ നിലവിലുള്ള OHSR ലേക്കും, കരുമാളൂർ ഗ്രാമപഞ്ചായത്തിലെ മാഞ്ഞാലിയിലെ നിർദ്ദിഷ്ട OHSR ലേക്കും 250 mm DIK9 ക്ലിയർ വാട്ടർ പമ്പിംഗ് മെയിനിന്റെ വിതരണം, ലെയിംഗ്, ചാർജിംഗ്, കമ്മീഷൻ ചെയ്യൽ, കരുമാളൂർ ഗ്രാമപ്രദേശത്തിലെ മാഞ്ഞാലിയിൽ 10.50 LL ശേഷിയുള്ള OHSR ൻ്റെ നിർമ്മാണം എന്നിവയ്ക്കായുള്ള 13,05,58,773 രൂപയുടെ ടെണ്ടർ അംഗീകരിച്ചു. എറണാകുളം ജില്ലയിലെ പച്ചാളം സോണിലേക്കുള്ള ജലവിതരണം മെച്ചപ്പെടുത്തുന്നതിനായി ‘Distribution Mains from Pachalam OHSR – Phase 2’ എന്ന പ്രവൃത്തി അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്നതിന് 15,33,85,676 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.