Kerala
ചേലക്കരയുടെ പ്രസിദ്ധി ഇന്ത്യയാകമാനം അറിയിക്കാൻ കോൺഗ്രസിന് സാധിക്കും: രമ്യ ഹരിദാസ്
ഇത്തവണ ചേലക്കരയിൽ കേരളം ആഗ്രഹിക്കുന്ന തെരഞ്ഞെടുപ്പ് ഫലമുണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. ചിട്ടയായ പ്രവർത്തനവും ഒത്തൊരുമിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണവും വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. വരും നാളുകളിൽ കേരളത്തിൽ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്നായി ചേലക്കര മാറും
പാഞ്ഞാളും ദേശമംഗലവും തിരുവില്വാമലയും അടങ്ങുന്ന ചേലക്കരയുടെ പ്രസിദ്ധി ഇന്ത്യയാകമാനം അറിയിക്കണം. അതിന് കോൺഗ്രസിന് സാധിക്കും. വികസനത്തിലേക്ക് ചേലക്കരയെ നയിക്കാൻ കോൺഗ്രസിന് കഴിഞ്ഞ നാളുകളിൽ കഴിഞ്ഞു. ഇതിനും അതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്.
യുഡിഎഫും കോൺഗ്രസും ചിട്ടയായ പ്രവർത്തനമാണ് മണ്ഡലത്തിൽ നടത്തുന്നത്. വളരെ ആത്മവിശ്വാസത്തിലാണ് പ്രവർത്തകർ. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ പല പ്രവർത്തകരും സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയാണ് ഫ്‌ളക്‌സുകൾ സ്ഥാപിച്ചതെന്നും രമ്യ പറഞ്ഞു.