Kerala

പുനഃസംഘടനക്ക് ശേഷം കോൺഗ്രസ് തിരിച്ചുവന്നു; ഇനി വസന്തകാലമെന്ന് ചെന്നിത്തല

പുനഃസംഘടന കഴിഞ്ഞതിന് ശേഷം കേരളത്തിലെ കോൺഗ്രസ് തിരിച്ചുവന്നുവെന്ന് രമേശ് ചെന്നിത്തല. ഇനി കോൺഗ്രസിന്റെ വസന്തകാലമാണ്. ചിലയാളുകൾക്ക് കോൺഗ്രസിൽ പ്രശ്‌നമുണ്ടാകണമെന്നാണ് ആഗ്രഹം. ആ വെള്ളം വാങ്ങി വെച്ചേക്ക്. തിരിച്ചുവരവ് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു

എല്ലാവരും ഒരുമിച്ച് മുന്നോട്ടു പോകും. പാർട്ടിക്കുള്ളിൽ അഭിപ്രായവ്യത്യാസമില്ല. എല്ലാവർക്കും അസൗകര്യങ്ങളുണ്ടാകും. അഭിപ്രായവ്യത്യാസം എന്ന് ആരും പറഞ്ഞിട്ടില്ല. എഴുതാപ്പുറം വായിക്കരുത്. ജനങ്ങൾ തെരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണ്. ഇനിയൊരു അവസരം ഇടതുപക്ഷത്തിന് കൊടുത്താൽ നാടും പാർട്ടിയും നശിക്കുമെന്ന് പാർട്ടിക്കാർക്കും മനസിലായി

നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഈ സർക്കാർ ഒന്നും ചെയ്തിട്ടില്ല. എല്ലാ ജില്ലകളിലും പോയി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇന്നൊരു പട്ടിക ജാതി മന്ത്രി പോലും ഈ സർക്കാരിൽ ഇല്ലെന്നും ചെന്നിത്തല പറഞ്ഞു

Related Articles

Back to top button
error: Content is protected !!