മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസ് മോഹിക്കണ്ട; പിണറായി തന്നെ ഇനിയും അധികാരത്തിൽ വരുമെന്ന് വെള്ളാപ്പള്ളി

ശശി തരൂരിന് പിന്തുണയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തരൂർ രാഷ്ട്രീയം നോക്കി അഭിപ്രായം പറയുന്ന ആളല്ല, ഉള്ള സത്യം അദ്ദേഹത്തിന്റെ അറിവിന്റെ അടിസ്ഥാനത്തിൽ പറഞ്ഞു. അതിത്രയും വലിയ ചർച്ചയാക്കേണ്ട കാര്യമില്ല.
തരൂരിനെ കൊല്ലാൻ കൊടുവാളുമായി കോൺഗ്രസുകാരെല്ലാം ഇറങ്ങിയിരിക്കുന്നു. അദ്ദേഹം പറഞ്ഞത് തെറ്റാണെങ്കിൽ മറ്റുള്ളവർ തെളിയിക്കട്ടെ. പ്രതിപക്ഷത്തിന് ജോലി ഭരണപക്ഷത്തെ എതിർക്കുക എന്നതാണ്. ഭരണപക്ഷം എന്ത് നല്ലത് ചെയ്താലും അതിനെ എതിർക്കുന്നത് പ്രതിപക്ഷത്തിന്റെ സ്വാഭാവിക ശൈലിയാണ്
പക്ഷേ നല്ലത് ചെയ്താൽ നല്ലതെന്ന് പറയണം. അതാണ് പരിഷ്‌കൃത സംസ്‌കാരം. കേരളത്തിൽ ആര് എന്ത് ചെയ്തു എന്ന് നോക്കിയിട്ടാണ് അഭിപ്രായം പറയുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി കസേരക്ക് കോൺഗ്രസ് മോഹിക്കണ്ട. മുഖ്യമന്ത്രി മോഹികളായി കോൺഗ്രസിൽ ഒരുപാട് പേരുണ്ട്. കോൺഗ്രസ് ഇനി അങ്ങനെ മോഹിക്കണ്ട. കേരളത്തിൽ പിണറായി തന്നെ ഇനിയും ഭരണത്തിൽ വരുമെന്നും വെള്ളപ്പാള്ളി പറഞ്ഞു.