
ദോഹ: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ദോഹയില്‍ സ്പെഷ്യല്‍ കോണ്‍സുലര്‍ ക്യാമ്പ് നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 28ന് രാവിലെ 9 മുതല്‍ 11 വരെയാണ് ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ ഏഷ്യന്‍ ടൗണിലെ ഇമാറ ഹെല്‍ത്ത് കെയറിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഐസിബിഎഫുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്. ഓണ്‍ലൈന്‍ ഫോമുകള്‍ പൂരിപ്പിക്കാനായി രാവിലെ എട്ടു മുതല്‍ ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. അറ്റസ്റ്റേഷന്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് പുതുക്കല്‍ തുടങ്ങിയ എംബസിയുടെ സേവനങ്ങളെല്ലാം ക്യാമ്പില്‍ ലഭ്യമായിരിക്കും.