Kerala
നെയ്യാറ്റിൻകരയിലെ വിവാദ കല്ലറ തുറന്നു; ഇരിക്കുന്ന നിലയിൽ മൃതദേഹം, കല്ലറയിൽ ഭസ്മവും പൂജാസാധനങ്ങളും
നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു. കല്ലറയിൽ മൃതദേഹം കണ്ടെത്തി. ഇരിക്കുന്ന രീതിയിലാണ് മൃതദേഹമുള്ളത്. അതേസമയം മൃതദേഹം ഗോപൻ സ്വാമിയുടേതാണോയെന്ന് ശാസ്ത്രീയ പരിശോധനയിൽ മാത്രമേ കണ്ടെത്താനാകൂ. ഭസ്മവും സുഗന്ധദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയിൽ നിന്ന് കണ്ടെത്തി.
കല്ലറയുടെ മുകളിലെ സ്ലാബ് മാത്രമാണ് നീക്കിയത്. നെഞ്ചുവരെ പൂജാസാധനങ്ങളും ഭസ്മവും നിറച്ച നിലയിലാണ്. മൃതദേഹം ഉടൻ പുറത്തെടുക്കും. മൃതദേഹം അഴുകിയ നിലയിലാണെങ്കിൽ പോസ്റ്റ്‌മോർട്ടം സ്ഥലത്ത് തന്നെ നടത്തും. മൃതദേഹം അഴുകിയിട്ടില്ലെങ്കിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും
കല്ലറ പൊളിക്കാൻ പോലീസും സംഘവും സ്ഥലത്തെത്തിയപ്പോൾ ഇന്ന് കുടുംബാംഗങ്ങൾ പ്രതിഷേധിച്ചില്ല. സബ് കലക്ടർ എത്തി കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷമാണ് കല്ലറ പൊളിച്ചത്.