National
കൺവീനർ സ്ഥാനവും മകന് ഉപമുഖ്യമന്ത്രി പദവും; ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കാൻ ഉപാധി വെച്ച് ഷിൻഡെ
മഹാരാഷ്ട്രയിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകാൻ സാധ്യത. മുഖ്യമന്ത്രി സ്ഥാനത്തിന് പകരമായി മഹായുതി കൺവീനർ സ്ഥാനം ഏക്‌നാഥ് ഷിൻഡെ ആവശ്യപ്പെട്ടതായാണ് വിവരം. ഇതോടൊപ്പം കല്യാണിൽ നിന്നുള്ള എംപിയായ മകൻ ശ്രീകാന്ത് ഷിൻഡെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും ഷിൻഡെ ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപി നേതൃത്വവും അജിത് പവാർ എൻസിപി പക്ഷവും ആർഎസ്എസും ഈ ഫോർമുല അംഗീകരിക്കാൻ സാധ്യതയുണ്ട്. നേരത്തെ ഷിൻഡെയ്ക്ക് കേന്ദ്രമന്ത്രി പദം അല്ലെങ്കിൽ ഉപമുഖ്യമന്ത്രി സ്ഥാനം എന്നിവയാണ് ബിജെപി വാഗ്ദാനം ചെയ്തത്. ഇതിൽ രണ്ടിലും ഷിൻഡെ തൃപ്തനായിരുന്നില്ല
മഹാരാഷ്ട്രയിൽ മഹായുതി സഖ്യം വൻ വിജയം നേടിയതിന് പിന്നിൽ താൻ നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളാണെന്നാണ് ഷിൻഡെ അവകാശപ്പെടുന്നത്. സത്യപ്രതിജ്ഞ രണ്ട് ദിവസത്തിനുള്ളിൽ നടക്കുമെന്നാണ് റിപ്പോർട്ട്.