Saudi Arabia

അഴിമതി: സഊദിയില്‍ 1,708 പേര്‍ അറസ്റ്റിലായി

റിയാദ്: കൈക്കൂലി ഉള്‍പ്പെടെയുള്ള അഴിമതിയുമായി ബന്ധപ്പെട്ട് സഊദിയില്‍ 1,708 പേര്‍ അറസ്റ്റിലായി. അധികാര ദുര്‍വിനിയോഗം, കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ അഴിമതി ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് കണ്‍ട്രോള്‍ ആന്റ് ആന്റി അറപ്ഷന്‍ അതോറിറ്റി(നസഹ) അറിയിച്ചു.

ആരോഗ്യം, വിദ്യാഭ്യാസം, ആഭ്യന്തരം, നീതിന്യായം, പ്രതിരോധം, ഗതാഗതം, വാണിജ്യം, മനുഷ്യവിഭവം, നാഷ്ണല്‍ ഗാര്‍ഡ് തുടങ്ങിയ വിവിധ വകുപ്പുകളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മൊത്തം 37,124 പരിശോധനകളാണ് വിവിധ വകുപ്പുകളുമായി സഹകരിച്ച് നസഹ നടത്തിയത്.

Related Articles

Back to top button
error: Content is protected !!