National

അതീവ ജാഗ്രതയിൽ രാജ്യം; അതിർത്തിയോട് ചേർന്നുള്ള അഞ്ച് വിമാനത്താവളങ്ങൾ അടച്ചു

പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത സർജിക്കൽ സ്‌ട്രൈക്കിന് പിന്നാലെ രാജ്യം അതീവ ജാഗ്രതയിൽ. അതിർത്തിയോട് ചേർന്നുള്ള അഞ്ച് വിമാനത്താവളങ്ങൾ അടച്ചിട്ടു. ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധർമശാല എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. അതിർത്തിയിലെ ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റുകയാണ്

പാക്കിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിലേക്കാണ് ഇന്ത്യ ആക്രമണം നടത്തിയത്. കര, നാവിക, വ്യോമ സേനകളുടെ സംയുക്ത നീക്കത്തിലായിരുന്നു ആക്രമണം. രാത്രി ഉടനീളം പ്രധാനമന്ത്രി നരേന്ദ്രമോദി ഓപറേഷൻ നിരീക്ഷിച്ചതായാണ് വിവരം. പ്രധാനമന്ത്രി പ്രതിരോധ മന്ത്രിയുമായും സൈനിക മേധാവിമാരുമായും സംസാരിച്ചു

നീതി നടപ്പാക്കിയെന്ന് മാത്രമാണ് സൈന്യം ഇതുവരെ പ്രതികരിച്ചത്. ആക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്ന കാര്യത്തിൽ വ്യക്തതയില്ല. ആക്രമണം പാക് ഭീകര കേന്ദ്രങ്ങളിൽ മാത്രമാണെന്നും പാക് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും ഇന്ത്യൻ സേന അറിയിച്ചു.

Related Articles

Back to top button
error: Content is protected !!