Kerala
വാടക വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ച 18 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ
തിരുവനന്തപുരം മലയിൻകീഴിൽ വാടക വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ച 18.72 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. മലയിൻകീഴ് മാവോട്ടുകോണം കുഴിലാതംകോട് വാടകയ്ക്ക് താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത്(29), ഭാര്യ സുമ(28) എന്നിവരാണ് പിടിയിലായത്
കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒരു മാസം മുമ്പാണ് പ്രതികൾ ഈ വീട് വാടകയ്ക്ക് എടുത്തത്. വീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ദിവസങ്ങളോളം ഇവരെ നിരീക്ഷിച്ച ശേഷമാണ് വീട്ടിൽ പരിശോധന നടത്തിയത്
ബാലരാമപുരം സ്വദേശിയിൽ നിന്നാണ് ഇവർ കഞ്ചാവ് വാങ്ങിയതെന്നാണ് സൂചന. പുതുവത്സരാഘോഷം ലക്ഷ്യമിട്ട് വിൽപ്പന നടത്താനായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മോഷണക്കേസുകളിലടക്കം നിരവധി കേസുകളിൽ പ്രതിയാണ് വിജയകാന്ത്