National
മുംബൈയിൽ ഓടുന്ന ബസിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് കമിതാക്കൾ; കണ്ടക്ടർക്കെതിരെ നടപടി

മുംബൈയിൽ ഓടുന്ന ബസിൽ കമിതാക്കൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബസ് കണ്ടക്ടർക്കെതിരെ നടപടിയുമായി നവി മുംബൈ മുൻസിപ്പൽ കോർപറേഷൻ. മതിയായ ജാഗ്രത കാണിച്ചില്ലെന്നും വീഴ്ച വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. വിശദീകരണം എഴുതി നൽകാനും കോർപറേഷൻ ആവശ്യപ്പെട്ടു
പൻവേലിൽ നിന്ന് കല്യാണിലേക്ക് പോകുകയായിരുന്ന നവി മുംബൈ മുൻസിപ്പൽ ട്രാൻസ്‌പോർട്ടിന്റെ എസി ബസിലാണ് യുവാവും യുവതിയും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. ബസിലെ പിൻനിരയിലെ സീറ്റിൽ നടന്ന സംഭവം റോഡിലൂടെ മറ്റൊരു വാഹനത്തിൽ പോകുകയായിരുന്ന യാത്രക്കാരനാണ് ഫോണിൽ പകർത്തിയത്.
ഈ വീഡിയോ മുൻസിപ്പൽ കോർപറേഷനിലെ ഉദ്യോഗസ്ഥർക്ക് അയച്ചുനൽകി. സംഭവസമയത്ത് ബസിൽ മറ്റ് യാത്രക്കാർ ഇല്ലായിരുന്നു. സംഭവത്തിൽ കോർപറേഷനോ ബസ് ജീവനക്കാരോ പോലീസിൽ ഇതുവരെ പരാതി നൽകിയിട്ടില്ല