Kerala

തലശ്ശേരി കലാപത്തിൽ സിപിഎമ്മിനും പങ്ക്; സിപിഎം ആസൂത്രിതമായി കലാപമുണ്ടാക്കിയെന്ന് കെഎം ഷാജി

തലശ്ശേരി കലാപത്തിൽ സിപിഎമ്മിനും പങ്കുണ്ടെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. കലാപത്തിന്റെ മറവിൽ പള്ളി തകർത്ത കേസിലെ പ്രതികളിൽ ഒരാൾ പിണറായി വിജയന്റെ സഹോദരൻ കുമാരനാണെന്നും കെഎം ഷാജി ആരോപിച്ചു.

സിപിഐ അന്ന് പുറത്തിറക്കിയ ലഘുലേഖ പരാമർശിച്ചാണ് സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി കെഎം ഷാജി രംഗത്തുവന്നത്. വിതയത്തിൽ കമ്മീഷൻ വിസ്തരിച്ച നാലാമത്തെ കക്ഷിയുടെ പേര് സിപിഐയാണ്. എഐവൈഎഫിനെയും വിസ്തരിച്ചു. സിപിഎം ആണ് വർഗീയ കലാപമുണ്ടാക്കിയതെന്നാണ് ഇവർ രണ്ട് പേരും മൊഴി നൽകിയതെന്ന് ഷാജി പറയുന്നു

സിപിഎം ആസൂത്രിതമായാണ് കലാപമുണ്ടാക്കിയത്. കലാപത്തിന്റെ മറവിൽ തലശ്ശേരിയിൽ 33 പള്ളികൾ തകർത്തു. 33 പള്ളികളിൽ 15 പള്ളികളുടെ കിലോമീറ്ററോളം ദൂരത്ത് ഒരു ആർഎസ്എസുകാരനോ ജനസംഘ്കാരനോ ഇല്ലെന്ന് വിതയത്തിൽ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നുവെന്നും ഷാജി ആരോപിച്ചു.

Related Articles

Back to top button
error: Content is protected !!