Kerala

രാജിവെക്കാൻ സിപിഎം നിർദേശം; സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷ് ഒഴിയും

സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷ് ഒഴിയും. സമിതിയിൽ നിന്ന് രാജിവെക്കാൻ മുകേഷിനോട് സിപിഎം നിർദേശിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് കമ്മിറ്റി പ്രവർത്തിക്കുന്നത്. തീരുമാനമെടുത്ത് ഉടൻ പാർട്ടിയെ അറിയിക്കാൻ സിപിഎം നിർദേശം നൽകി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ താനുൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകർക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾ സ്വാഗതംചെയ്യുന്നുവെന്ന് നടൻ കൂടിയായ എം. മുകേഷ് എം.എൽ.എ പറഞ്ഞിരുന്നു. വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം അനിവാര്യമാണ്. സത്യം പുറത്തുവരണമെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

രാഷ്ട്രീയമായി വേട്ടയാടാൻ വരുന്നവരോട് പരാതിയില്ല. ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ഉയർത്തി 2018-ൽ ഇതേ രാഷ്ട്രീയനാടകം അരങ്ങേറിയിട്ടുണ്ട്. പൊതുസമൂഹം അത് തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. വെളിപ്പെടുത്തൽ നടത്തിയ നടിക്കെതിരെ മുകേഷ് ബ്ലാക്മെയിലിങ് ആരോപണവും ഉന്നയിച്ചിരുന്നു.

 

Related Articles

Back to top button