Kerala
പ്രാദേശിക വിഭാഗീയതയിൽ വലഞ്ഞ് സിപിഎം; സമ്മേളനകാലം കഴിഞ്ഞാൽ കടുത്ത നടപടിയുണ്ടാകും
പാർട്ടി സമ്മേളനങ്ങൾ പുരോഗമിക്കുമ്പോഴും പ്രാദേശിക തലത്തിൽ നിലനിൽക്കുന്ന വിഭാഗീയതയിൽ വലഞ്ഞ് സിപിഎം. സമ്മേളന നടപടികൾ അലങ്കോലപ്പെടും വിധം പ്രശ്‌നങ്ങളുണ്ടാകുന്നത് സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. പ്രശ്‌നങ്ങൾ ഉണ്ടാക്കിയവർക്കെതിരെ കടുത്ത നടപടി എടുക്കാനാണ് തീരുമാനം
കരുനാഗപ്പള്ളിയിലും പത്തനംതിട്ട തിരുവല്ലയിലും പാലക്കാട് കൊഴിഞ്ഞാമ്പാറയിലും അമ്പലപ്പുഴയിലും ഉണ്ടായ തർക്കങ്ങൾ അവഗണിക്കാൻ കഴിയുന്നതല്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അതേസമയം സമ്മേളന കാലമായതിനാൽ ഇപ്പോൾ നടപടിയിലേക്ക് കടക്കില്ല
നിലവിൽ ഏരിയ സമ്മേളനങ്ങൾ പൂർത്തീകരിച്ച ശേഷം ജില്ലാ സമ്മേളവും സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും നടക്കും. ഇതിന് ശേഷമാകാം നടപടിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം