Kerala
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിലിനെ തെരഞ്ഞെടുത്തു
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വിപി അനിലിനെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റും പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രി ചെയർമാനുമായിരുന്നു. എസ് എഫ് ഐ, ഡിവൈഎഫ്‌ഐ ഭാരവാഹിയായും അനിൽ പ്രവർത്തിച്ചിട്ടുണ്ട്
പൊന്നാനി നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ച് പാർട്ടി പ്രവർത്തകർ ജാഥ നടത്തിയതിനെ തുടർന്ന് തരംതാഴ്ത്തപ്പെട്ട ടിഎം സിദ്ധിഖ് ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തി. 38 അംഗ ജില്ലാ കമ്മിറ്റിയിൽ 12 പേർ പുതുമുഖങ്ങളാണ്.
കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാനായും വിപി അനിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു.