Kerala
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തു

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തു. മുൻ രാജ്യസഭാ എംപിയാണ്. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച് വരികയായിരുന്നു
കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന എംവി ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയതോടെയാണ് ജില്ലയിൽ പുതിയ സെക്രട്ടറി വരുന്നത്. ഇന്ന് ചേർന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗമാണ് കെ കെ രാഗേഷിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്
കെകെ രാഗേഷ്, എം പ്രകാശൻ മാസ്റ്റർ എന്നിവരുടെ പേരുകളാണ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചത്. നേരത്തെ ടിവി രാജേഷിന്റെ പേരും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നു.