Kerala
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചു

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു
ആറ് വർഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച് വരികയാണ്. പാമ്പാടിയിൽ നടന്ന കഴിഞ്ഞ ജില്ലാ സമ്മേളനത്തിലും റസലിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. ചങ്ങനാശ്ശേരി സ്വദേശിയാണ്
വിദ്യാർഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് എവി റസൽ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. സിഐടിയു അഖിലേന്ത്യാ വർക്കിംഗ് കമ്ിറ്റി അംഗമാണ്.